JHL

JHL

കുമ്പളയിലും മോഗ്രാലിലും കടലക്രമണം രൂക്ഷം: നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.


 കുമ്പള: (www.truenewsmalayalam.com 15.05.2021)

ചുഴലിക്കാറ്റിനെ തുടർന്ന് കുമ്പള മൊഗ്രാൽ തീരങ്ങളിലും കടലാക്രമണം ശക്തമായി. കോയിപ്പാടി കടപ്പുറത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ഭീഷണി നേരിടുന്ന കുടുംബങ്ങളെ കുമ്പള സ്‌കൂളിനടുത്തുള്ള പുതുതായി പണി പൂർത്തിയായ ദുരിതശ്വാസ കേന്ദ്രത്തിൽ താമസിപ്പിക്കാൻ ഏർപ്പാട് ചെയ്തെങ്കിലും കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരിത ബാധിതർ അതുപയോഗപ്പെടുത്താൻ വൈമനസ്യം കാണിച്ചു.


മൊഗ്രാലിൽ ഈയടുത്ത് ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കടൽത്തീരം കടലെടുത്ത അവസ്ഥയിലാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കടൽ പ്രക്ഷുബ്ധമായത്. ഇതോടെ തീരദേശവാസികൾ ഭീതിയിലായി.


No comments