JHL

JHL

ഒമ്പതാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പ്രൊമോഷൻ

 


തിരുവനന്തപുരം: (www.truenewsmalayalam.com 19.05.2021)

സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച്‌ നിര്‍ദേശം പുറപ്പെടുവിച്ച്‌ പൊതുവിദ്യാഭ്യാസവകുപ്പ് . സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച്‌ ഒമ്ബതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് കയറ്റം നല്‍കാനുമാണ് നിര്‍ദേശം.

ഒരുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തണം. ഇതിനായി പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷന്‍ നല്‍കുന്ന കുട്ടികളെ ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍വഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച്‌ വിശദമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.
ക്ലാസ് ടീച്ചര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രഥമാധ്യാപകര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണമെന്നും ഉത്തരവിൽ പറയുന്നു .

No comments