JHL

JHL

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ജാഗ്രത സമിതി

കുമ്പള (www.truenewsmalayalam.com): കുമ്പള പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് പതിനഞ്ചാം വാർഡ് ജാഗ്രതാ സമിതി സജീവമായി. 

പതിനഞ്ചാം വാർഡിന്റെ ചുമതലയുള്ള മാഷ് ടീമംഗം ഖാദർ മാഷ് മൊഗ്രാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം  ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് ജെ എസ് പ്രദീപ് , മാഷ് കോർഡിനേറ്റർമാരായ മഹേഷ്, ബിന്ദ്യ മേരിസൺ, മാഷ്  ടീം അംഗങ്ങളായ സൈനബ ടീച്ചർ, ഫാത്തിമ ടീച്ചർ, ആശാ വർക്കർ നസീറ, അങ്കണവാടി അധ്യാപകരായ പി എച്ച് റംല, സരസ്വതി,എ ഡി എസ് പ്രവർത്തകരായ ശ്വേത, ശരീഫ, ഹാജറ, പതിനഞ്ചാം വാർഡിലെ രാഷ്ട്രീയ /സന്നദ്ധ സംഘടനാ പ്രവർത്തകരായ മുഹമ്മദ് സ്മാർട്ട്, റിയാസ് മൊഗ്രാൽ, അബ്ദുല്ലത്തീഫ്  ജെ എച്ച് എൽ, ജാഫർ മാഷ്, ഇർഷാദ് മൊഗ്രാൽ,  ഷാനിഫ്, അജിത്ത് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ സി എം മുഹമ്മദ് സ്വാഗതവും റിയാസ് പേരാൽ നന്ദിയും പറഞ്ഞു.

 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി പതിനഞ്ചാം വാർഡ് ബദരിയാ നഗറിനെ 4 മൈക്രോ ക്ലസ്റ്ററുകളാക്കി തിരിച്ചു
ഓരോ ക്ലസ്റ്ററുകൾക്കും ഓരോ അധ്യാപകരെ കെയർടേക്കർമാരായി ചുമതലപ്പെടുത്തി.

മൈക്രോ ക്ലസ്റ്ററുകളും അംഗങ്ങളും

1️⃣ നടുപ്പളം
ഖാദർ മാഷ്.
സരസ്വതി ടീച്ചർ.
ജാഫർ മാഷ്.
സ്മാർട്ട് മുഹമ്മദ്.
ശരീഫ.

2️⃣ കോട്ട - മാളിയങ്കര
സൈനബ ടീച്ചർ.
റംല ടീച്ചർ.
ലത്തീഫ് ജെ എച്ച് എൽ.
മുനീബ് കോട്ട.
അജിത്ത്.
മമ്മുട്ടി
അക്ബർ കോട്ട.

3️⃣ ബദ്രിയ നഗർ
ഫാത്തിമ ടീച്ചർ.
നസീറ.
റിയാസ് കരീം മൊഗ്രാൽ.
മൂസാ നിസാമി.
ശ്വേത.

4️⃣ മൈമൂൻ നഗർ- റഹ്മത്ത് നഗർ
റിയാസ് പേരാൽ.
ഇർഷാദ് മൊഗ്രാൽ.
ഷാനിഫ് .
കരീം അരിമല.
ഹാജറ.

ജാഗ്രതാ സമിതി കോർഡിനേറ്ററായി വാർഡ് മെമ്പർ സിഎം മുഹമ്മദിനെ തെരഞ്ഞെടുത്തു.

No comments