JHL

JHL

കർഷക പ്രതിഷേധ ദിനം: മൊഗ്രാലിൽ ദേശീയവേദി കണ്ണ് മൂടിക്കെട്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു

മൊഗ്രാൽ (www.truenewsmalayalam.com): കേന്ദ്രസർക്കാർ പാസാക്കിയ 3 കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറ് മാസക്കാലമായി കർഷകർ ദേശീയതലത്തിൽ നടത്തിവരുന്ന സമരത്തിന് മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച്  2021മെയ്‌ 26ന് സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ കണ്ണ് മൂടിക്കെട്ടി കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. 

 വീടുകളിൽ പ്ലക്കാർഡുകൾ   ഉയർത്തിയും, കണ്ണ്  മൂടിക്കെട്ടിയും നടത്തിയ ഐക്യദാർഢ്യത്തിന് പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, സെക്രട്ടറി എം എ മൂസ, വൈസ് പ്രഡിഡന്റ് ടി കെ ജാഫർ, ജോ:സെക്രട്ടറി ഇബ്രാഹിം ഖലീൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം, അബ്ദുള്ള കുഞ്ഞി നട്പ്പളം, എന്നിവർ നേതൃത്വം നൽകി. ജോ :സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ, മുഹമ്മദ് സ്മാർട്ട്‌, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് മൊഗ്രാൽ, അഷ്‌റഫ്‌ സ്കൈലർ, ടി എ കുഞ്ഞഹമ്മദ്, ഗൾഫ് പ്രതിനിധികളായ സി ഹിദായത്തുള്ള, എൽ ടി മനാഫ് എന്നിവർ ആശംസകൾ നേർന്നു. 


No comments