ഒന്നുമുതൽ ഒമ്പതാം ക്ലാസ്‌വരെയുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റ നടപടികൾ ഇന്ന് പൂർത്തിയാകും
തിരുവനന്തപുരം:(www.truenesmalayalam.com 25.05.2021)
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് വിദ്യാലയങ്ങളിൽ ഒന്നുമുതൽ ഒമ്പതാം ക്ലാസ്‌വരെയുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റ നടപടികൾ ചൊവ്വാഴ്‌ച അതത് സ്‌കൂളുകളിൽ പൂർത്തിയാക്കും. ബുധനാഴ്‌ചമുതൽ സ്‌കൂൾ മാറ്റത്തിനുള്ള വിടുതൽസർട്ടിഫിക്കറ്റിനും(ടിസി) പുതിയ സ്‌കൂളുകളിൽ ചേരാനും അവസരം ലഭിക്കും.
സ്‌കൂൾമാറ്റം ആഗ്രഹിക്കുന്നവർ ടിസി അപേക്ഷയും ഓൺലൈനായി സമർപ്പിക്കണം. ഒന്നാം ക്ലാസ് പ്രവേശനം ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. അധികം കുട്ടികളെയും സ്കൂളുകളിൽ പ്രധാന അധ്യാപകർ ഫോൺമുഖേനയാണ് ഒന്നാംക്ലാസിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി സ്‌കൂളിൽ ചേരാൻ sampoorna.kite.kerala.gov.in പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post a Comment