JHL

JHL

ആരിക്കാടി പി എച്ച് സി യിൽ വാക്സിനേഷനായി വന്നവർക്ക് ആശ്വാസമായി ജനപ്രതിനിധികളും വൈറ്റ് ഗാർഡ് അംഗങ്ങളും..

 

ആരിക്കാടി(www.truenewsmalayalam.com): ആരിക്കാടി പിഎച്ച്സിയിൽ കോവിഡ് വാക്സിന്നായി വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ആശ്വാസമായി ജനപ്രധിനിതികളായ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയും പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ ആരിക്കാടി യും..കൂടെ വൈറ്റ് ഗാർഡ് അംഗങ്ങളും...

വാക്സിനായി എത്തിയവർക്ക് കുടിവെള്ളം എത്തിച്ചും, ആർക്കും പ്രയാസമില്ലാത്ത വിതം ക്യൂ  സിസ്റ്റം ഒരുക്കിയും ആവശ്യമായ സഹായം ചെയ്‌തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എല്ലാ സഹകരണവും ചെയ്ത് മാതൃകാ സേവനപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്..

ബി എ റഹ്‌മാൻ ആരിക്കാടിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ ജമാൽ പോക്കർ, അഷ്‌റഫ് സിറാങ്,മഷൂദ് ബന്നങ്കുളം, മൊയ്‌ദീൻ ആരിക്കാടി,ഹുസ്സൈൻ ബന്നങ്കുളം ,ആസിഫ് ബന്നങ്കുളം റുവൈസ് ആരിക്കാടി,റഫീഖ് ഓൾഡ് റോഡ് തുടങ്ങിയവർ ആരിക്കാടി മേഖലയിൽ കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ നടത്തുന്നതും പ്രദേശ വാസികൾക്ക് ഏറെ ആശ്വാസമായിമാറുന്നു.


No comments