JHL

JHL

കലിതുള്ളി കടൽ; കുമ്പള തീരദേശ മേഖല ഒറ്റപ്പെട്ടു

കുമ്പള (www.truenewsmalayalam.com): കോവിഡ്ന് പിന്നാലെ "ടൗട്ടെ ''ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ രൂപമെ ടുത്ത കടൽക്ഷോഭം കുമ്പളയിൽ തീരദേശ മേഖല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി.

കോയിപ്പാടി-കൊപ്പളം തീരദേശ റോഡിൽ വരെ കടൽ തിരമാലകൾ  ഇരച്ചുകയറി.കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം തീരദേശ മേഖലയിൽ നിരവധി വീടുകൾക്ക് കടൽക്ഷോഭം ഭീഷണിയായിട്ടുണ്ട്. ചില വീടുകളിലേക്ക് കടൽ വെള്ളം കയറുകയും ചെയ്തു.
മൊഗ്രാൽ നാങ്കി കടപ്പുറത്ത് ഈമാൻ റിസോട്ടിലേക്കും, ടൂറിസം വികസനത്തിൻറെ ഭാഗമായി കെട്ടിപ്പൊക്കിയ പെട്ടി കടകളിലേക്കും  കടൽ കയറി.കൊ പ്പളത്തിൽ മൊയ്‌ദീൻ എന്നയാളുടെ വീട്ടിലേക്ക് കടൽ തിരമാലകൾ അടിച്ചു കയറി.ആളപായം ഇല്ല.

തീരദേശ മേഖലയിൽ കോവിഡ് വ്യാപനം തുടരുന്നതിനിടയിലാണ് കടൽക്ഷോഭം മൂലം പ്രദേശവാസികൾ ദുരിതം നേരിടുന്നത്. തീരദേശ മേഖലയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തി ക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


 

No comments