JHL

JHL

കടൽക്ഷോഭത്തിൽ ദുരിതംവിതച്ച തീരദേശ പ്രദേശങ്ങൾ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

 


കുമ്പള: (www.truenewsmalayalam.com 17.05.2021)

കോവിഡ് വ്യാപനത്തിലും, ശക്തമായ കടൽക്ഷോഭത്തിൽ ദുരിതത്തിലായ കുമ്പള ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശങ്ങൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ-യുസുഫ്, വൈസ്   പ്രസിഡൻറ് നാസിർ  മൊഗ്രാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സബൂറ, കൗലത്ത് ബീബി  എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു.

 കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം  തീരപ്ര ദേശങ്ങളിൽ കടലാക്രമണം വലിയ ഭീഷണിയാണ് ഉയർത്തിയത്. നിരവധി വീടുകളിൽ വെള്ളം കയറി, പത്തോളം  കുടുംബങ്ങളെ മാറ്റി താമസിക്കേണ്ടി വന്നു. രൂക്ഷമായ കടൽക്ഷോഭം തീരമേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി. മത്സ്യതൊഴിൽ മേഖല അടഞ്ഞുകിടക്കുന്നു.കോവിഡ്നൊപ്പം തൊഴിൽ  പ്രതിസന്ധി കൂടി  നേരിട്ടതോടെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള കുടുംബങ്ങൾ പട്ടിണിയിലായി. 

 ഈയൊരു സാഹചര്യത്തിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനും,കടലാ ക്രമണത്തെ ചെറുക്കാൻ ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും ബന്ധപ്പെട്ടവർക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തര ഇടപെടൽ നടത്തുമെന്ന്  സന്ദർശനത്തിനിടെ നാട്ടുകാർക്ക് ഉറപ്പ് നൽകി.

No comments