JHL

JHL

ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാർ നിലപാട് അസ്ഥിത്വം തകർക്കാനുള്ള പരസ്യ ശ്രമം വൈവിധ്യങ്ങളെ തകർക്കുന്ന വംശീയപദ്ധതികൾക്കെതിരെ പ്രതിഷേധിക്കുക - ഐ.എസ്.എഫ്


(www.truenewsmalayalam.com 24.05.2021)

ലക്ഷദ്വീപിൽ  അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ്‌ പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകൾ ദ്വീപിന്റെ അസ്ഥിത്വ തകർച്ചയെ ലക്ഷ്യം വെക്കുന്നതാണ് എന്ന് ഐ.എസ്.എഫ്.

പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ  പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ വഴി ലക്ഷദ്വീപിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നടപടികൾ ദ്വീപിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്ന വംശീയ നടപടികളാണ്.

ദ്വീപ് ജനത പാലിച്ചിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടും CAA-NRC വിരുദ്ധ ബോർഡുകൾ പൊളിച്ചുമാറ്റി അത് സ്ഥാപിച്ചവർക്കെതിരെ  നിയമനടപടികൾ സ്വീകരിച്ചുമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ രംഗപ്രവേശനം നടത്തിയിരുക്കുന്നത്, 99 ശതമാനം മുസ്ലിംകൾ താമസിക്കുന്ന ലക്ഷദ്വീപിൽ അവിടുത്തെ സാംസ്കാരിക പൈതൃകത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേൽ നിലവിൽ മദ്യത്തിന് നിയന്ത്രണമുള്ള ദ്വീപിൽ മദ്യമൊഴുക്കാനും മാംസാഹാരത്തിന് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു.തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്നവർക്ക് രണ്ടു കുട്ടികൾ കൂടുതൽ പാടില്ലെന്ന തിട്ടൂരത്തിലൂടെയും കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കിയും നിരപരാധികളായ ദ്വീപ് നിവാസികളെ വേട്ടയാടുകയാണ്.

പുതിയ നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേൽ ദ്വീപുകാർക്ക്  കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും അഡ്മിനിസ്ട്രേറ്റർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുക വഴി ദ്വീപിൻ്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മുഴുവൻ മേഖലകളെയും മുച്ചൂടും തകർക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ് പരിവാർ ഒരുക്കുന്നത്

കോവിഡിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപിൽ കോവിഡ് പ്രട്ടോകോളുകൾകർശനമായി പാലിച്ചിരുന്നിടത്ത് അതെല്ലാം എടുത്തു കളഞ്ഞു ,ഇന്ന്  കൊവിഡിന്റെ എഴുപതിനായിരത്തോളം വരുന്ന ജനസംഖ്യയിൽ പത്തോളം ശതമാനം പേരും കോവിഡിൻ്റെ  പിടിയിലായിരിക്കുകയാണ്.

ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആരോഗ്യം സാമൂഹ്യക്ഷേമം വകുപ്പുകൾ വെട്ടിക്കളഞ്ഞു .

സ്കൂളുകളിലെ ഭക്ഷണ ചുമതല്ലയുള്ളവരെ ഒഴിവാക്കി.മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി.അംഗനവാടികളിലെ ടീച്ചേഴ്സിനെ പലരേയും പിരിച്ചു വിട്ടു. ഇങ്ങനെ തുടങ്ങി നിരവധി വിചിത്രവും അന്യായവുമായ  നടപടികളാണ് തുടരുന്നത്.

ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

99 ശതമാനവും മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിനെതിരെ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെ ദ്വീപ് ജനതയോട് ഉപാധികളില്ലാതെ ഐക്യപ്പെടേണ്ടുന്ന സമയമാണിതെന്നും പിഡിപി യുടെ വിദ്യാർത്ഥി സംഘടനയായ ഐ.എസ്എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

No comments