JHL

JHL

മൊഗ്രാൽ കൊപ്പളം, മൊഗ്രാൽ, കെ കെ പുറം വാർഡുകളിൽ കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനം ഊർജിതം.


മൊഗ്രാൽ: (www.truenewsmalayalam.com 25.05.2021)

കുമ്പള ഗ്രാമ പഞ്ചായത്തിലെ 17, 18, 19 വാർഡുകളായ മൊഗ്രാൽ,കൊപ്പളം, കെ കെ പുറം  പ്രദേശങ്ങളിൽ കോവിഡ് വ്യാപന  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മാഷ് പദ്ധതി അംഗങ്ങളും,കൊറോണാ വാർഡ്‌തല  ജാഗ്രതാ  സമിതിയും രംഗത്ത്. 

കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി വലിയ തോതിലുള്ള ഇടപെടലുകളും,  ബോധവൽക്കരണവുമാണ്  കഴിഞ്ഞ ഒരു മാസക്കാലമായി പ്രസ്തുത  പ്രദേശങ്ങളിൽ നടത്തി വരുന്നത്. ഇതിനായി പോലീസിൻറെ സഹായം തേടുന്നുണ്ട്. രോഗികൾക്ക് വിവിധ സന്നദ്ധ  സംഘടനകളുടെ സഹകരണത്തോടെ വാഹന സൗകര്യവും  ലഭ്യമാക്കി കൊടുക്കുന്നുമു ണ്ട്.


ബോധവൽക്കരണ ത്തിൻറെ ഭാഗമായി വാർ ഡുകളിലെ വിവിധസ്ഥലങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ് കളികളിലേർപ്പെട്ട  യുവാക്കളെയും, കുട്ടികളെയും രോഗത്തിൻറെ ഗൗരവം പറഞ്ഞു മനസ്സിലാക്കി കളിയിൽ  നിന്ന് പിന്തിരിപ്പിക്കുന്നു. രോഗം ബാധിച്ചിട്ടുള്ള വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ വീട്ടുകാർക്ക്  ബോധവൽക്കരണം നടത്തുന്നു.കോവിഡ് മൂലം ദുരിതത്തിലായ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി സഹായിക്കാനും ഇവർ സമയം കണ്ടെത്തുന്നു. 

വീടും, പരിസര ശുചീകരണവും രോഗപ്രതിരോധത്തിന്റെ  ഭാഗമാണെന്ന് ജാഗ്രതാ സമിതി അംഗങ്ങൾ വീട്ടുകാരെ പറഞ്ഞു മനസിലാക്കി കൊടുക്കുന്നുമുണ്ട്. കോവിഡ് പ്രതിരോധത്തിന് ഭാഗമായി  നാട്ടുകാരുടെയും,സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ  മൊഗ്രാലിനെ  സമ്പൂർണ്ണ വാക്സിനേഷൻ ഗ്രാമ  മാക്കി  മാറ്റാനും സമിതി ആലോചിക്കുന്നുമുണ്ട്. 

 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാഷ് പദ്ധതിയിലെ  അധ്യാപകരായ ശിഹാബ് കൊപ്പളം, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്ദുൽ ഖാദർ മാഷ്, എസ് എ അബ്ദുൽ റഹ്മാൻ  മാസ്റ്റർ,റിയാസ് മാസ്റ്റർ, ഫർസാന ടീച്ചർ,  കൊപ്പളം വാർഡ്‌ മെമ്പർ കൗലത്ത് ബീബി, എം എ മൂസ, വിജയകുമാർ, ബി കെ മുനീർ കൊപ്പളം, ഇബ്രാഹിം കുമ്പള, ജലീൽ കൊപ്പളം, മുസ്തഫ, ബി കെ അൻവർ, ലത്തീഫ് കൊപ്പളം, അബ്ബാസ് കൊപ്പളംഎന്നിവർ നേതൃത്വം നൽകി വരുന്നു. 

No comments