JHL

JHL

ലക്ഷ ദ്വീപ്പിൽ ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിലൂടെ കേന്ദ്ര ഭരണകൂടം ഭരണഘടനയേവീണ്ടുംവെല്ലുവിളിക്കുന്നു--പിഡിപി


മഞ്ചേശ്വരം(www.truenewsmalayalam.com):ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്‍റെ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ടും ലക്ഷദ്വീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും പി.ഡി.പി സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി കാസറഗോഡ്  ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പി.ഡി.പി പ്രവര്‍ത്തകരുടെ വീട്ടുമുറ്റങ്ങളില്‍ സമര തീപ്പന്തം നടത്തി. വീട്ടുമുറ്റത്ത് തീപ്പന്തം ഉയര്‍ത്തിപ്പിടിച്ച് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പി.ഡി.പി വീട്ടുമുറ്റങ്ങളില്‍ സമരതീപ്പന്തം എന്ന പ്രക്ഷോഭം സംഘടിപ്പിച്ചത്. ലക്ഷ ദ്വീപ്നെ ടൂരിസ്റ് കേന്ദ്രമാകുന്നു എന്ന വ്യാജനെ ലക്ഷദീപിന്റെ സംസ്കാരത്തെയും അവിടത്തെ ജനങ്ങൾക് ജീവിക്കാനുള്ള അവകാശങ്ങളെയും നിഷേധിക്കുക വഴി കേന്ദ്ര ഭരണകൂടം ആർ എസ് എസ് അജണ്ട നടപ്പിലാക്കുകയാണ് ഇത്തരം നീക്കത്തിലൂടെ രാജ്യത്തിന്റെ ഭരണ ഘടനയേ വെല്ലു വിളിക്കുന്ന ഫാസിസിറ്റ് നീകങ്ങൾ തുടരുകയാണ് എന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ആരോപിച്ചു മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരത്തിൽ പങ്കെടുത്ത നേതാക്കൾ കേന്ദ്ര സർക്കാരിന്റെ നീക്കാതെ ശക്തമായി അപലപിച്ചു ലോക മനസ്സാക്ഷി ഈ നീക്കത്തിനെതിരെ ഉണരണം എന്നും അവർ അഭിപ്രായപെട്ടു 

 സമര തീപന്തം സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കലയില്‍ പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ ശ്രീ. വര്‍ക്കലരാജ് നിര്‍വ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലങ്ങളിൽ നടന്ന പരിവാടി  മണ്ഡലം ഉപദ്യക്ഷൻ മൂസ അടുക്കം   ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ  പി.ഡി.പിയുടെ സംസ്ഥാന , ജില്ലാ മണ്ഡലം പഞ്ചായത്ത്‌  ഭാരവാഹികളായ  എസ് എം ബഷീർ കെ പി  മുഹമ്മദ്‌ ജാസി പോസോറ്റ് അബ്ദുൽ റഹ്മാൻ പുത്തികെ , എം എ കളത്തൂർ ,അഫ്‌സർ മല്ലൻകൈ, ബഷീർ കാജാലം, അഷ്‌റഫ്‌ അലി കൊടിയമ്മേ ബദ്രിയ നഗർ, അബ്ബാസ് കൊടിയമ്മ,  ഇബ്രാഹിം മണ്ണാങ്കുയി, അഷ്‌റഫ്‌ ഉജാർ ,സാദിക്ക് മുളിയാട്കം, മുഹമ്മദ്‌ ഗുഡ്ഡ്, ആരിഫ് ഉദ്യവർ, ആശാഫ് കള്ളു ഉദ്യവർ, സന്നു ഉദ്യവർ, തുടങ്ങിയവർ  സമരത്തിൽ പങ്കാളികളായി


No comments