JHL

JHL

മഞ്ചേശ്വരത്തെ ആരോഗ്യമേഖലയിലെ പരിമിതികൾ പരിഹരിക്കണമെന്ന് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി


കുമ്പള: (www.truenewsmalayalam.com 27.05.2021)

മണ്ഡലത്തിലെ ആരോഗ്യമേഖല നേരിടുന്ന അപര്യാപ്തതകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി  വീണാ ജോർജ്ജിന് എ.കെ.എം. അഷ്റഫ് എം എൽ എ നിവേദനം നൽകി.

ആരോഗ്യ രംഗത്ത് അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന മഞ്ചേശ്വരം മണ്ഡലം സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.

താലൂക്ക് ആശുപത്രി, മഞ്ചേശ്വരം, കുമ്പള സി. എച്ച്. സികൾ എന്നിവയുടെ സൗകര്യങ്ങളും തസ്തികകളും വർദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ഒഴിവുകളിൽ അടിയന്തിര നിയമനം നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും ഈ ആശുപത്രികളുടെ അടിസ്ഥാനവും ഭൗതികവുമായ വികസനങ്ങൾക്ക്  പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിന്റെ വികസന കാര്യവും കൂടിക്കാഴ്ചയിൽ സംസാരിച്ചതായി എം എൽ എ പറഞ്ഞു.  എൻ. എ. നെല്ലിക്കുന്ന് എം എൽ എയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

No comments