JHL

JHL

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം പിഡിപി


കാസറഗോഡ്: (www.truenewsmalayalam.com 26.05.2021) 

1956 ൽ കവരത്തി ആസ്ഥാനമായി രൂപങ്കൊണ്ട സംസ്കാര സാമ്പാന്നമായ ലക്ഷദ്വീപിലെ ജനതയുടെ സംസ്കാരത്തെയും സമ്പന്നമായ അവരുടെ ജീവിത ശൈലിയെയും ഇല്ലായ്മ ചെയ്യുവാനുള്ള ഫാസിസ്റ്റ് ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജിത് കുമാർ ആസാദ് എസ് എം ബഷീർ അഹ്മദ് മഞ്ചേശ്വരം ആവശ്യപ്പെട്ടു 2002ൽ  ഗുജറാത്തിൽ താണ്ഡവമാടിയ സവർണ്ണ ഭീകരതയ്ക്ക് നേതൃത്വം നൽകിയ പ്രഫുൽ കോടേയ്  പട്ടേൽ ബിജെപിയുടേയും ആർഎസ്എസ്സിന്റെയും  ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയ മര്യാദകൾ കാറ്റിൽപ്പറത്തിക്കൊണ്ട് ലക്ഷദ്വീപിലെ ജനതയെ വെല്ലുവിളിച്ചു കൊണ്ടുള്ള നീക്കങ്ങൾ നടത്തുകയാണ് കേന്ദ്ര ഭരണകൂടം ഉടനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരെ തിരിച്ചു വിളിക്കുകയും അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും എതിരെ നടക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും പിഡിപി നേതാക്കൾ ആവശ്യപ്പെട്ടു വൻകിട കോ ഓർപറേറ്റാറുകൾക്ക് ലക്ഷ ദ്വീപിനെ തീറെഴുതി കൊടുക്കുക വഴി ആയിറാകണക്കിന്ന് കടലിന്റെ മക്കളുടെ ഉദ്യോഗവും ഇരിപ്പിടങ്ങളും നശിപ്പിക്കാനുള്ള ഗൂഡ തന്ത്രം രാജ്യം തിരിച്ചറിയണം  രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് ഭരണകൂടമാണ് കേന്ദ്രത്തിൽ ഉള്ളത് രാജ്യത്ത് ലക്ഷക്കണക്കിന് ജനങ്ങൾ മരുന്നു ശ്വസിക്കാനുള്ള വായുവിൽ ഇല്ലാതെ ബുദ്ധിമുട്ട്കുയം മരിച്ചു വീഴ്കയും ചെയ്ത്  കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ ഉയർന്ന വന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങളെ മറികടക്കാൻ വർഗീയ ദ്രുവീകരണങ്ങൾ സൃഷ്ടിക്കുവാനും  ആരോഗ്യ മേഖലയിൽ നിന്നും ദേശീയ ശ്രദ്ധ വഴിതിരിച്ചു വിടാനുമുള്ള  മോഡി പ്രഫുൽ കോഡ് പട്ടേൽ നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അജണ്ടയാണ് ലക്ഷദ്വീപിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നും അവർ ആരോപിച്ചു  ഇത് മതേതര വിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട് ലക്ഷദ്വീപിന്റെ സംസ്കാരസമ്പന്നമായ തനതായ ശൈലിയും അവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിന് ഫാസിസ്റ്റ് കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനും ഇന്ത്യയിലെ മുഴുവൻ മതേതര വിശ്വാസികളും ഐക്യത്തോടെ യുള്ള പോരാട്ടം നടത്തേണ്ടത് അനിവാര്യമാണ് എന്നും പിഡിപി നേതാക്കൾ ആവശ്യപ്പെട്ടു പ്രസ്തുത വിഷയത്തിൽ സുപ്രീം കോടതി യുടെ അടിയന്തിര ശ്രദ്ധ യുണ്ടാവണമെന്നും അവർ ആവശ്യപെട്ടു തന്റെ പരിമതികളും പ്രതിസന്ധികളും മറന്ന് ലക്ഷ ദ്വീപിന്റെ ഫാസിസ്റ്റു കടന്നു കയറ്റത്തിനെതിരെ ശബ്ധിച്ച പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഹ്ദനി മതേതര ഇന്ത്യയുടെ അഭിമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

No comments