JHL

JHL

കുമ്പളയിൽ മഴക്കാല പൂർവ്വ ശുചീകരണവുമായി ടീം സ്പന്ദന

കുമ്പള (www.truenewsmalayalam.com) : ടീം സ്പന്ദനയുടെ നേതൃത്വത്തിൽ കുമ്പള ടൗണിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പരിപാടി കുമ്പള ജനമൈത്രി പോലീസ് ഓഫീസർ എസ് ഐ കെ വി പി രാജീവൻ  ഉദ്ഘടാനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ദിവാകർ റൈ സംബന്ധിച്ചു. ചിരഞ്ജീവി ക്ലബിന്റെയും സഹകരണത്തിടെയാണ് പരിപാടി നടന്നത്. അഡ്വ.  ഉദയകുമാർ, ജയപ്രകാശ് നാരായണാമംഗലം, കെ സി മോഹന, ലക്ഷ്മണപ്രഭു, പൃഥ്വിരാജ്, സതീഷ്, അനിൽകുമാർ, പ്രസാദ് കുമാർ, ദാമോദര ആരിക്കാടി, മനോജ്‌ സുവർണ്ണ, അരുൺ കുമാർ, മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.


No comments