JHL

JHL

'കടൽ ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ടവരെ വീട് നിർമ്മിച്ച് മാറ്റിത്താമസിപ്പിക്കാൻ പ്രായോഗിക ഇടപെടൽ നടത്തണം' വെൽഫെയർ പാർട്ടി

കുമ്പള (www.truenewsmalayalam.com) :  'കടൽ ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ടവരെ  വീട് നിർമ്മിച്ച് മാറ്റിത്താമസിപ്പിക്കാൻ സർക്കാർ പ്രായോഗിക ഇടപെടൽ നടത്തണമെന്ന്  വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രെസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള മുഖ്യമന്ത്രിക്കയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. മഞ്ചേശ്വരം മണ്ഡലത്തിലുള്ള കോയിപ്പാടി കടപ്പുറം , മുസോടി കടപ്പുറം എന്നിവിടങ്ങളിൽ കാലങ്ങളായി നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. മുസോടി കടപ്പുറത്ത് അവശേഷിച്ച വീടുകളും പൂർണമായി കടലെടുത്തിരിക്കുകയാണ്. ഓരോ വർഷവും ചടങ്ങ് പോലെ തഹസീൽദാറുടെ നേതൃത്വത്തിൽ വന്ന് മാറിത്താമസിക്കാൻ വീട് കണ്ടെത്താൻ പത്ത് ലക്ഷം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. മൽസ്യത്തൊഴിലാളികളായ ഇവരെ പുനരധിവസിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഇവർക്ക് അന്നം തരുന്ന കടലിന് ഏറെ ദൂരമല്ലാതെയെങ്കിലും സ്ഥലം ലഭ്യമാക്കിയാലേ പ്രായോഗികമായി ഇത് നടപ്പിലാക്കവുകയുള്ളൂ. അത് കൊണ്ട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് മുസോടി കടപ്പുറത്തെയും കോയിപ്പാടി കടപ്പുറത്തെയും ദുരിത ബാധിതരെ സഹായിക്കാൻ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ തന്നെ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് കത്തിൽ പറഞ്ഞു. 


കൂടാതെ ലോക്ക് ഡൗണും കൂടിയായപ്പോൾ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. 

 വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, മഞ്ചേശ്വരം മണ്ഡലം പ്രെസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള, സെക്രെട്ടറി ഹമീദ് അമ്പാർ, ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ, ഫ്രറ്റേർണിറ്റി മഞ്ചേശ്വരം മണ്ഡലം കൺവീനർ അസ്‌ലം സൂരംബയൽ, ജില്ലാ കമ്മിറ്റി അംഗം തബ്ഷീർ കമ്പാർ, ഇല്യാസ് ഉപ്പള തുടങ്ങിയവർ കടലാക്രമണ ഭീഷണി നേരിടുന്ന കോയിപ്പാടി കടപ്പുറം, മുസോടി കടപ്പുറം പ്രദേശങ്ങൾ സന്ദർശിച്ചു.





No comments