JHL

JHL

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ക്ലിനിക്ക് ആരംഭിച്ചു

 



കുമ്പള: (www.truenewsmalayalam.com 27.05.2021)

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് ക്ലിനിക്ക് ആരംഭിച്ചു. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് ക്ലിനിക്കില്‍ പരിശോധിക്കുന്നത്. ക്ലിനിക്കില്‍ എത്തുന്നവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി ചികിത്സ നല്‍കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ കിടത്തി നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.ഇതിനായി ഡോക്ടര്‍,നഴ്‌സ് എന്നിവരെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. കുമ്പള ശ്യാംഭട്ട് കോമ്പൗണ്ടില്‍ നടത്തുന്ന കോവിഡ് സ്രവ പരിശോധന ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ചെയ്യും. രാവിലെ 9മണി മുതല്‍ 12 മണി വരെയാണ് പരിശോധന.

കോവിഡ് ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സക്കീന അബ്ബുല്ല, അഷ്‌റഫ് കര്‍ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കുമ്പള ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമാവതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ ചെങ്കള, ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗം ബി.എ.റഹിമാന്‍ ആരിക്കാടി, മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകര റൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

No comments