JHL

JHL

നീര്‍ച്ചാലില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച അയല്‍വാസിയെ അറസ്റ്റു ചെയ്തു

 

നീര്‍ച്ചാല്‍(www.truenewsmalayalam.com):കുട്ടികള്‍ കളിക്കുന്നതിനിടെ പന്ത്  വീട്ടു പറമ്പില്‍ പതിക്കുന്നതിനെ   ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയൽവാസിയായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ബേള കടംബള ലക്ഷം വീട് കോളനിയിലെ രാമകൃഷ്ണ ഷെട്ടി (69) യെ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു. നീർച്ചാൽ  കടംബളയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു കേസികേസിനാസ്പദമായ സംഭവം.    അയല്‍വാസിയായ  അബ്ദുല്‍കരീമി(39)നെ വേട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ കരീമിനെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് 308, 326, 324 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ രാമകൃഷ്ണ ഷെട്ടിയെ റിമാണ്ട് ചെയ്തു.







No comments