JHL

JHL

നിയമ സഭാ സമ്മേളനം തുടങ്ങി ; കന്നടയിൽ പ്രതിജ്ഞ ചെയ്ത് എ കെ എം അഷ്‌റഫ്

തി​രു​വ​ന​ന്ത​പു​രം (www.truenewsmalayalam.com):പതിനഞ്ചാം  കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ന് പുതിയ എം.​എ​ൽ.​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യോടെ തു​ട​ക്ക​മാ​യി. പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ. പി.​ടി.​എ. റ​ഹീം മു​മ്പാകെയാണ് പു​തി​യ അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്നത്.  മുസ് ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും അഹമ്മദ് ദേവർകോവിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി. പുതിയ എം.​എ​ൽ.​എ​മാ​രു​ടെ സത്യപ്രതിജ്ഞ സഭയിൽ പുരോഗിക്കുകയാണ്.  താനൂർ എം.എൽ.എ വി. അഹ്ദുറഹ്മാൻ വിശ്രമത്തിലായതിനാൽ ഇന്ന് സഭയിൽ ഹാജരായില്ല. ക്വാറന്‍റീനിലായ യു. പ്രതിഭ, എം. വിൻസെന്‍റ്, കെ. ബാബു എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞ ചെയ്യുക.  ചൊ​വ്വാ​ഴ്​​ച സ്​​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും. സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷ് ഭരണകക്ഷിയുടെയും കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് പ്ര​തി​പ​ക്ഷത്തിന്‍റെയും സ്പീക്കർ സ്ഥാ​നാ​ർ​ഥികൾ​.  ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സ​ഭ ചേ​രി​ല്ല. വെ​ള്ളി​യാ​ഴ്​​ച പു​തി​യ സ​ർ​ക്കാ​റിന്‍റെ ന​യ​പ്ര​ഖ്യാ​പ​നം ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ നി​ർ​വ​ഹി​ക്കും. മേ​യ്​ 31, ജൂ​ൺ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി​​പ്ര​മേ​യ ച​ർ​ച്ച ന​ട​ക്കും. ജൂ​ൺ മൂ​ന്നി​ന്​ ഗ​വ​ൺ​മെന്‍റ്​ കാ​ര്യം. ജൂ​ൺ നാ​ലി​ന്​ പു​തു​ക്കി​യ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും.


No comments