JHL

JHL

ഷിറിയ കടപ്പുറത്തെ വയോധികക്ക് തുടർ ചികിത്സക്ക് താങ്ങായി കുമ്പള ജനമൈത്രി പോലീസ്


കുമ്പള : (www.truenesmalayalam.com 26.05.2021)

കാലിൽ വ്രണം വന്ന് ഓപ്പറേഷൻ നടത്തി സുഖപ്പെട്ട വായോധികക്ക് വീണ്ടും അസുഖം ബാധിച്ച് ചികിൽസിക്കാൻ വഴിയില്ലാതെ നിൽക്കുന്ന സമയത്ത് താങ്ങായി കുമ്പള ജനമൈത്രി പോലീസ്. അമ്പത്തിയേഴ്‌ വയസ്സുള്ള ഷിറിയ കടപ്പുറത്തെ സ്ത്രീയുടെ ദയനീയവസ്ഥ ജനമൈത്രീ പോലീസിന്റെ മുന്നിൽ വോളണ്ടിയർ മസൂദ് ആണ് എത്തിച്ചത്. വ്രണം പഴുത്ത് ജീവന് ഭീഷണിയായ അവസ്ഥയിൽ ദേർലകട്ടെ കണച്ചൂർ ആശുപത്രിയുമായി ബന്ധപ്പെട്ട് കുമ്പള സ്റ്റേഷൻ ഹൌസ് ഓഫീസർ അനിലിന്റെ നേതൃത്വത്തിലുള്ള കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് തുക നൽകുകയും ചെയ്തു.  അഡിഷണൽ സബ് ഇൻസ്‌പെക്ടർ കെ.പി.വി രാജീവൻ , എ എസ് ഐ  മഹേന്ദ്രൻ, പ്രകാശൻ, ജനമൈത്രി പൊലീസായ ശ്രീകുമാർ, വിനീത്, അനീഷ്, മനോജ്, എന്നിവരും വാർഡ് മെമ്പർ റഹ്മത്,ബിഎം ഹനീഫ്,അബൂബക്കർ ഷിറിയ, അഷ്റഫ് ഉളുവാർ, മഷൂദ് എന്നിവർ ചേർന്ന മുഹിമ്മാത് ട്രൂസ്റ്റിന്റെ ആംബുലൻസിൽ മംഗലാപുരം ദേരർളകട്ട കണച്ചുർ മെഡിക്കൽ കോളേജിലേക്ക് ചികിത്സക്ക് കൊണ്ടുപോയി.

No comments