ലക്ഷദ്വീപിനെ രക്ഷിക്കാന്‍ പി.ഡി.പി ഹെഡ്പോസ്റ്റോഫീസ് സമരം നടത്തി
കാസര്‍കോട്: (www.truenewsmalayalam.com 27.05.2021)
ലക്ഷദ്വീപിനെ രക്ഷിക്കാന്‍ പിഡിപി കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയ അഡ്മിനിസ്ട്രേറ്ററെ ഉടനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പിഡിപി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ കാസര്‍കോഡ് ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.
വന്‍കിട കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷദ്വീപില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി, ലക്ഷദ്വീപിലെ ജനങ്ങളെ പിഴുതെറിയാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോദ പട്ടേല്‍ നടത്തുന്നത്. ഏകാധിപതിയെ പോലെ പെരുമാറി ജനങ്ങളുടെ മനസ്സില്‍ അശാന്തിയുടെ വിത്തുകള്‍ പാകുകയും രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി.ഡി.പി കാസര്‍കോഡ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ അംഗന്‍വാടികളും സ്കൂളുകളും ഡെയറി ഫാമുകളും സഹകരണ സ്ഥാപനങ്ങളും പൂട്ടുകയും തീരദേശ വാസികളുടെ ബോട്ടുകളും അനുബന്ധ സാധന സാമഗ്രികളും നശിപ്പിക്കുകയും ഗുണ്ടാ ആക്റ്റ് നടപ്പില്‍ വരുത്തുകയും ജനങ്ങള്‍ കഴിക്കുന്ന മാംസാഹാരത്തിന് പോലും നിരോധനമേര്‍പ്പെടുത്തുകയും, ജനങ്ങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം തടയുകയും ചെയ്തു കൊണ്ടാണ് ഭീകരമായ നരനായാട്ട് ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. മനുഷ്യത്വരഹിതമായ ഇത്തരം നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും പിഡിപി ശക്തമായി ആവശ്യപ്പെട്ടു.
പിടിയൂസി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം സുബൈര്‍ പടുപ്പ് ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്തു.
പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരമായ അജിത് കുമാര്‍ ആസാദ്, എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന കമ്മിറ്റി അംഗം മൊയ്തു ബേക്കല്‍, ജില്ലാ വൈസ് പ്രസിഡന്‍റ് കെ.പി മുഹമ്മദ് ഉപ്പള, ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍, ജില്ലാ ജോയിന്‍റ് സെക്രട്ടറിമാരായ ശാഫി സുഹ്രി, ശാഫി കളനാട്, ജാസി പൊസോട്ട്, പിടിയൂസി ജില്ലാ സെക്രട്ടറി സിദ്ദീഖ് ബത്തൂല്‍, മൂസ അടുക്കം, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ സമരത്തിന് അഭിവാദ്യ സന്ദേശം അറിയിച്ചു. ഉദുമ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്ക സ്വാഗതവും ഖാലിദ് ബാഷ നന്ദിയും പറഞ്ഞു.
പിഡിപി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും, ലക്ഷദ്വീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും നടത്തുന്ന ദേശവ്യാപകമായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപിച്ച് കൊണ്ടാണ് പിഡിപി കാസര്‍കോഡ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കുകയും മറ്റു പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ വഴി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സമരരീതിയാണ് പി.ഡി.പി ആവിഷ്ക്കരിച്ചത്.
Post a Comment