JHL

JHL

പഴയകാല പ്രവാസി എം എഫ് ഫക്രുദ്ദീൻ മൊഗ്രാൽ അന്തരിച്ചു.

 


മൊഗ്രാൽ: (www.truenewsmalayalam.com 21.05.2021) 

പഴയകാല പ്രവാസി മൊഗ്രാൽ മമ്മുഞ്ഞി മാസ്റ്റർ നഗറിൽ താഹിറാ മൻസിലിലെ എം എഫ് ഫക്രുദ്ദീൻ (81) അന്തരിച്ചു. 

സൗദി അറേബ്യയിലെ എ എഫ്എസ് കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ :ആയിഷ. മക്കൾ :സൗദ് ജാഫർ എം എഫ്, താഹിറ, സുബൈദ. മരുമക്കൾ :മുഹമ്മദ് നാങ്കി, അഷ്‌റഫ്‌, റിഹാന. സഹോദരങ്ങൾ :ഉമ്പിച്ചി, പരേതനായ അബ്ബാസ്. 

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, റൈസിംഗ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ അനുശോചിച്ചു. 


No comments