JHL

JHL

രണ്ടാം പിണറായി സർക്കാറി​െൻറ പുതുമുഖ മന്ത്രിസഭയിൽനിന്നും കാസർകോട്​ ജില്ല പുറത്ത്

 


കാസർകോട്​: (www.truenewsmalayalam.com 19.05.2021)

രണ്ടാം പിണറായി സർക്കാറി​െൻറ പുതുമുഖ മന്ത്രിസഭയിൽനിന്നും കാസർകോട്​ ജില്ല പുറത്ത്. പുതുമുഖങ്ങളെമാത്രം പരിഗണിക്കുന്നുവെന്ന തീരുമാനം പുറത്തുവന്നപ്പോൾ ഉദുമയിൽനിന്നും മികച്ച വിജയം നേടിയ സി.എച്ച്.​ കുഞ്ഞമ്പു മന്ത്രിയായേക്കും എന്ന സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കു പുറമെ ഒരു മന്ത്രിയെമാത്രം കണ്ണൂർ ജില്ലയിൽനിന്നും പരിഗണിച്ചപ്പോഴും കാസർകോട്​ ജില്ല സി.പി.എം സംസ്​ഥാന നേതൃത്വത്തി​െൻറ മുന്നിലേക്ക്​ എത്തിയില്ല. കഴിഞ്ഞ പിണറായി സർക്കാറിൽ രണ്ടാമനായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്​ മണ്ഡലത്തിൽ മൂന്നാം തവണ മത്സരിച്ചപ്പോൾ വീണ്ടും മന്ത്രിയാകുമെന്ന്​ ഉറപ്പിച്ചിരുന്നു. എന്നാൽ, സി.പി.ഐയുടെ 'പുതുമുഖ' തീരുമാനവും ഒരാൾ ഒരുതവണ മന്ത്രിയെന്ന ചട്ടവും വന്നതോടെ അദ്ദേഹവും പുറത്തായി. ഇതോടെ മന്ത്രിസ്​ഥാനത്തേക്ക്​ കാസർകോട്​ ജില്ലയെ പരിഗണിക്കാത്ത പാർട്ടിയായി സി.പി.എം മാറി​.

 ഇടതുസർക്കാറിൽ രണ്ടു സി.പി.ഐ മന്ത്രിമാരെയാണ്​ സി.പി.ഐ ഇതുവരെ നിയമിച്ചിട്ടുള്ളത്​. 1980ൽ മഞ്ചേശ്വരത്തുനിന്നും വിജയിച്ച ഡോ. എ. സുബ്ബറാവുവും 2016ൽ ചന്ദ്രശേഖരനും. 1957ൽ ഇ.എം.എസ്​ നമ്പൂതിരിപ്പാട്​ മുഖ്യമന്ത്രിയായതും സി.പി.ഐ സ്​ഥാനാർഥിയായി നിലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്നും മത്സരിച്ചുകൊണ്ടാണ്​. യു.ഡി.എഫ്​ അധികാരത്തിൽ വന്നപ്പോൾ മുസ്​ലിം ലീഗിെൻറ രണ്ടുപേർ ജില്ലയിൽനിന്നു മന്ത്രിമാരായിട്ടുണ്ട്​. കാസർകോട്​ മണ്ഡലത്തിൽ നിന്നും ജയിച്ച സി.ടി. അഹ്​മദലിയും മഞ്ചേശ്വരത്തുനിന്നു വിജയിച്ച ചെർക്കളം അബ്​ദുല്ലയും.​ യു.ഡി.എഫിൽ, കോൺഗ്രസിനു ജില്ലയിൽനിന്നു മന്ത്രിമാരുണ്ടായിരുന്നില്ല. എൻ.കെ. ബാലകൃഷ്​ണൻ പി.എസ്​.പിയിൽനിന്നും മന്ത്രിയായിട്ടുണ്ട്​. ഒന്നാംതവണ മാത്രം എം.എൽ.എയായവരിൽ നിരവധിപേർ സി.പി.എമ്മിലും സി.പി.ഐയിലും മന്ത്രിമാരാകുന്നുണ്ട്​.

സി.എച്ച്.​ കുഞ്ഞമ്പു രണ്ടാംതവണയാണ്​ എം.എൽ.എയാകുന്നത്​ എന്ന പരിഗണനയും ലഭിച്ചിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ തൃക്കരിപ്പൂരിൽ മത്സരിക്കുന്നതിനു പരിഗണിക്കപ്പെട്ടിരുന്നു. അത് ​സാധ്യമായിരുന്നുവെങ്കിൽ ഒരു മന്ത്രി സി.പി.എമ്മി​േൻറതായി ഉണ്ടാകുമായിരുന്നുവെന്ന്​ അടക്കം പറയുന്നു. സംസ്​ഥാന സെക്ര​േട്ടറിയറ്റിൽ ജില്ലയുടെ ആവശ്യം വേണ്ടവിധം അവതരിപ്പിക്കാത്തതാണ്​ ജില്ല മന്ത്രിസഭയിൽ നിന്നും പുറത്താകാൻ കാരണമെന്ന്​ പറയുന്നു. 1987ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായത്​ തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്നാണ്​. കണ്ണൂർ ജില്ല കൂടി ഉൾപ്പെട്ട മണ്ഡലമായിരുന്നു അന്ന്​ തൃക്കരിപ്പൂർ. ജില്ലയിൽനിന്നും മന്ത്രിമാരില്ലാത്തത്​ ഇടതുപക്ഷത്ത്​ ക്ഷീണമായിട്ടുണ്ട്​.

വയനാടും കാസർകോടുമാണ്​ മന്ത്രിസഭക്ക്​​ പുറത്തുള്ള ജില്ലകൾ. ജില്ലക്ക്​ ഒരു മന്ത്രിയുണ്ടാകുന്നത്​ ആരോഗ്യം ഉൾപ്പടെയുള്ള മേഖലയിൽ ഏറെ പിന്നിലുള്ള ജില്ലയെ അധികാര കേന്ദ്രങ്ങളുടെ മുഖ്യധാരയി​േലക്ക്​ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രത്യേകതയുണ്ട്​.

No comments