JHL

JHL

വാക്‌സിന്‍ ചലഞ്ച്: എസ്.എഫ്.ഐ. 5 ലക്ഷം സമാഹരിച്ചു

കാസർകോട്‌(www.truenewsmalayalam.com): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനിധിയിലേക്ക് അഞ്ച്‌ ദിവസം കൊണ്ട് 5,28,091 രൂപ സമാഹരിച്ച് നൽകി എസ്‌എഫ്ഐ  ജില്ലാകമ്മിറ്റി.  15 മുതൽ 19 വരെ സംഘടിപ്പിച്ച വാക്സിൻ ചലഞ്ചിലൂടെയാണ്  തുക സമാഹാരിച്ചത്. വിവിധ പ്രവർത്തനങ്ങളാണ് പണം സമാഹരിക്കാൻ സംഘടിപ്പിച്ചത്. ചിത്രം വരച്ചു നൽകിയും കവിത എഴുതികൊടുത്തും നൂറു രൂപ ചലഞ്ചുനടത്തിയും പണകുടുക്ക നൽകിയുമൊക്കെ നിരവധി പേർ ക്യാമ്പയിന്റെ ഭാഗമായി. വിവിധ ഏരിയാ കമ്മിറ്റികൾ സമാഹാരിച്ച തുക: ചെറുവത്തൂർ -101482, ബേഡകം -61,732, കാഞ്ഞങ്ങാട് -50,007, നീലേശ്വരം -47,382, ഏളേരി -47,073, പനത്തടി -40,001, ഉദുമ -33,547, തൃക്കരിപ്പൂർ -32,650, കാറഡുക്ക -32,000, കുമ്പള -30,193, കാസർകോട്‌ -22,760, മഞ്ചേശ്വരം -17,902.

 


No comments