JHL

JHL

ബന്തിയോട് അടുക്ക റോഡിലെ ഓവ്ചാലുകൾ ഉപയോഗ ശൂന്യം-പി.ഡി.പി.



ഉപ്പള(www.truenewsmalayalam.com):മഴക്കാലത്തു അടുക്ക റോഡിൽ കെട്ടി കിടക്കുന്ന വെള്ളം പോകാൻ ഓവ്ചാലുകൾ വൃത്തിയാക്കി  ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന്   പിഡിപി മംഗൽപാടി പഞ്ചായത്ത് യോഗം ആവശ്യപെട്ടു.
റോഡിന്റെ  ഇരുവശത്തും അപകട നിലയിൽ ഉള്ള മരങ്ങളും കാടുകളും മുറിച്ചുമാറ്റി  ജനങ്ങൾക്ക് ഭയം ഇല്ലാതെ  സഞ്ചരിക്കാൻ കഴിയണം. 
 മഴക്കാലം ആയാൽ മരങ്ങൾ വൈദ്യുതി കമ്പിയിൽ വീഴാൻ സാധ്യതയുണ്ട് അതിനാൽ  പരിഹാരം കാണണം എന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു  മണ്ഡലം ട്രെഷറൽ അഫ്സർ മല്ലങ്കയ് , മണ്ഡലം വൈസ് പ്രസിഡന്റ് മൂസ അടുക്ക ,   പഞ്ചായത്ത് ഭാരവാഹികളായ അബ്ദുൽ റഹ്‌മാൻ ബേക്കൂർ, അഷ്‌റഫ്‌ ബേക്കൂർ , ഫാറൂഖ് പച്ചമ്പള, റിയാസ് കുമണൂർ ,സലാം ബേക്കൂർ, തുടങ്ങിയവർ സംസാരിച്ചു 

No comments