JHL

JHL

ശിലാഫലകം പുനസ്ഥാപിച്ചില്ല: മുൻ എസ്എംസി ചെയർമാൻ ഹെഡ്മാസ്റ്റർക്ക് പരാതി നൽകി.


മൊഗ്രാൽ: (www.truenewsmalayalam.com 25.05.2021 

മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  മികവിന്റെ  കേന്ദ്രമായി  ഉയർത്തിയതിന്റെ  ഭാഗമായി സർക്കാർ അനുവദിച്ച രണ്ട് കെട്ടിടത്തിന്റെ ശിലാസ്ഥാപനഫലകം കെട്ടിടത്തിൽ പുനസ്ഥാപിക്കാത്ത  തിനെതിരെ മുൻ എസ് എംസി ചെയർമാൻ പ്രതിഷേധവുമായി രംഗത്ത് വന്നു.

 കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചത് മുൻ എംഎൽഎ ആയിരുന്ന പരേതനായ പി ബി അബ്ദുൽ റസാഖാണ്.മൊഗ്രാൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് സർക്കാരിൽ മൊഗ്രാലിന്റെ പേര്  ന്നിർദ്ദേശിച്ചത്  പി വി  അബ്ദുൽ റസാഖ് എംഎൽഎ ആയിരുന്നു. അദ്ദേഹത്തിൻറെ സ്മരണാർത്ഥം കെട്ടിടത്തിൽ ശിലാസ്ഥാപനഫലകം  സ്ഥാപിക്കേണ്ടത് സ്കൂൾ  അധികൃതരുടെയും, പി ടി എ യുടെയും കർത്തവ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഷ്റഫ് പെർവാഡ് ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയിരിക്കുന്നത്.

നേരത്തെ സ്കൂളിന്റെ 2കെട്ടിടങ്ങളേതെങ്കിലും ഒന്നിൽ പി വി അബ്ദുൽ റസാഖിന്റെ നാമദേയം വേണമെന്നാവശ്യപ്പെട്ട് പൂർവ വിദ്യാർത്ഥിയും സ്കൂൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

No comments