JHL

JHL

മീപ്പുഗുരി ഡ്രൈനേജിന് ഉടൻ പരിഹാരം കാണണം: എസ് ഡി പി ഐ ചൂരി ഓൺലൈൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

 


മീപുഗുരി : (www.truenewsmalayalam.com 19.05.2021)

മീപുഗുരിയിലെ എസ് കെ ട്രാഡേഴ്സിന് മുൻവശത്തുള്ള ഡ്രൈനേജിന് സാശ്വത പരിഹാരം ഉടൻ കാണണമെന്ന് എസ് ഡി പി ഐ ചൂരി ബ്രാഞ്ച്, മധൂർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ യോഗം ഓൺലൈനിൽ സംഘടിപ്പിച്ചു.

മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടന്ന് കാൽനട യാത്രക്കും, വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും, മഴവെള്ളം ഒലിച്ചു പോകാൻ ഡ്രൈനേജ് സൗകര്യം ഇല്ലാതെ ഓവുചാലുകൾ കവിഞ്ഞു റോഡിലേക്ക് വെള്ളം ഒലിച്ച് പോയി റോട്ടിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് വർഷങ്ങളായി കണ്ട് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ പരിഹാരം കാണാൻ 10 ആം വാർഡ് മെമ്പറോ പഞ്ചായത്ത് അധികൃതരോ ഇന്നേവരെ തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പിൽ നാളിതുവരെ വിജയിക്കുക എന്നതല്ലാതെ പത്താം വാർഡിൽ പെട്ട മെമ്പർമാർ വാർഡിലെ ജനങ്ങൾക്കാവശ്യമായ റോഡോ, ഓവുചാലുകളോ, തെരുവിളക്കുകളോ നാട്ടുകാരുടെ പ്രാഥമികമായ ഒരാവശ്യങ്ങൾക്കും വേണ്ടി ഇടപെടൽ നടത്താറില്ല. വാർഡിലെ ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നടത്താത്ത വാർഡ് മെമ്പർമാർക്കെതിരെയും, പഞ്ചായത്ത്‌ അധികാരികൾക്കെതിരെയും നാട്ടുകാരുടെ ഭാഗ്ത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉള്ളത്..

ഇനിയും ഈ അവഗണ തുടരാനും,ഓവുചാലുകൾക്ക് പരിഹാരം കാണാതെ ഒഴിഞ്ഞു മാറാണാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ചൂരി ബ്രാഞ്ച് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ബ്രാഞ്ച് പ്രസിഡന്റ് നിഷാദ് ഓൾഡ് ചൂരി, സെക്രട്ടറി ശരീഫ് ചൂരി, പഞ്ചായത്ത്‌ സെക്രട്ടറി ബിലാൽ ചൂരി, ഇസ്ഹാഖ് മീപുഗുരി, ഉസ്മാൻ ചൂരി, മഷൂഖ് , അസീസ്,ഷഫീഖ്, സഫ്‌വാൻ,സാബിഖ്, ഹാരിസ് ,അഷ്ഫാഖ് ചൂരി എന്നിവർ ഓൺലൈൻ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.

No comments