JHL

JHL

ഇടവപ്പച്ച പരിസ്ഥിതികാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

 



കാസർകോഡ്(www.truenewsmalayalam.com) : മലർവാടി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മലർവാടി ജില്ലാ കോഡിനേറ്റർ നിർവ്വഹിച്ചു.

മണ്ണും മനസ്സും കുളിര്‍പ്പിച്ചുകൊണ്ട് മഴക്കാലം കടന്നുവരികയാണ്. മഴ ശക്തമാകുന്നതിനുമുമ്പ് തന്നെ പല കൃഷിപ്പണികളും തുടങ്ങിവെക്കുകയെന്നത് കേരളീയരുടെ പതിവാണ്. ഇത്തവണ കാലവർഷം  തുടങ്ങുന്നതിനുമുമ്പുതന്നെ ശക്തമായ മഴ നമുക്ക് ലഭിക്കുകയുണ്ടായി.  ഏപ്രില്‍ -മെയ് മാസങ്ങളില്‍ തടങ്ങിവെയ്‌ക്കേണ്ട പല കൃഷിപ്പണികളും ചെയ്തുതീര്‍ക്കാന്‍ വീട്ടുകാര്‍ക്കൊന്നും കഴിഞ്ഞിട്ടുണ്ടാവില്ല. കുട്ടികളെ ഇക്കാര്യങ്ങള്‍ക്കായി പ്രേരിപ്പിക്കാനും കൃഷിയിലും പരിസ്ഥിതിപ്രവര്‍ത്തനങ്ങളിലും അവരെ തല്പരരാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കാമ്പയില്‍. മെയ് 25 മുതല്‍ ജൂണ്‍ 25വരെയാണ്

കാമ്പയിൻ  

കാമ്പയിനിന്റെ ഭാഗമായി കുട്ടികളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കും.

1. കൃഷിയൊരുക്കം 

2. ചങ്ങാതിമരം - 

3. പരിസ്ഥിതി കവിതാലാപന മത്സരം

4. പരിസ്ഥിതിക്വിസ്

ജൂണ്‍ 3 (സംസ്ഥാനതലം)

5.100000 തൈകൾ കുട്ടികൾ കേരളത്തിലൊന്നാകെ നടുവാനുള്ള വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.


No comments