JHL

JHL

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം


കോഴിക്കോട് : (www.truenewsmalayalam.com 25.05.2021)

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം നേരിടുന്നതായി റിപോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസിനുള്ള ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന് ക്ഷാമം നേരിട്ടതോടെ രോഗികളുടെ ചികിത്സ പ്രതിസന്ധിയിലായി. ഇന്ന് ഉച്ചയോടെ മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

അതേസമയം കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 20 രോഗികള്‍ ചികിത്സയിലുണ്ട്. ഇന്ന് ഉച്ചയോടെ മരുന്നെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിക്കും. നിലവില്‍ കോവിഡ് രോഗികള്‍ കോവിഡ് വാര്‍ഡിലും ലക്ഷണങ്ങളില്ലാത്തവരെ ജനറല്‍ വാര്‍ഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കേളേജില്‍ ഏഴംഗ സമിതിയും രൂപീകരിച്ചിരുന്നു.

No comments