JHL

JHL

കൊവിഡ് ബാധിച്ച് മരിച്ച നായിക്കാപ്പ് സ്വദേശിക്ക് അന്ത്യകർമ്മങ്ങളൊരുക്കി സ്പന്ദന കുമ്പള

 


കുമ്പള : (www.truenes.malayalam.com 25.05.2021)

 നായിക്കാപ്പ്  സ്വദേശിയെ സംസ്കരിക്കാൻ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി കുമ്പളയിലെ സന്നദ്ധ സംഘടനയായ സ്പന്ദന. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച നായിക്കാപ്പ് സ്വദേശിയുടെ സംസ്ക്കാര ചടങ്ങാണ്  ടീം സ്പന്ദനയുടെ യുവാക്കൾ നിർവ്വഹിച്ചത്.

സ്പന്ദനയുടെ നേതാക്കളായ അഡ്വ. ഉദയകുമാർ, ജയപ്രകാഷ് നാരായണ മംഗല, കൃഷ്ണ ഗട്ടി, പൃഥ്വിരാജ്, പി പ്രസാദ് കുമാർ എന്നിവർ നേതൃത്വം നൽകി.

പ്രശാന്ത് കുമാർ ഗട്ടി മളി, രാജേഷ് അനന്തപുരം, മനോജ്‌ സുവർണ്ണ ശാന്ധിപ്പള്ളം, ഫൈസൽ കൊടിയമ്മ എന്നിവർ 

പി പി കിറ്റ് ധരിച്ച് അന്ത്യ സംസ്ക്കാരം നിർവഹിച്ചു.

No comments