JHL

JHL

ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു.

 


ലഖ്‌നൗ: (www.truenewsmalayalam.com 19.05.2021)

ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ് (56) കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് വിജയ് കശ്യപ്. യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെ മന്ത്രിയാണ് വിജയ് കശ്യപ്. കമല്‍റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരാണ് മുമ്പ് മരിച്ചത്. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവരും അനുശോചിച്ചു.

No comments