JHL

JHL

കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കെട്ടിട നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 'കാസർകോടിനൊരിടം' നിവേദനം നൽകി

 


കുമ്പള(www.truenewsmalayalam.com): ഐഎച്ച്ആർഡിക്ക് കീഴിലുള്ള കുമ്പള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 'കാസർകോടിനൊരിടം' മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന് നിവേദനം നൽകി. 2008 ൽ ആരംഭിച്ച കോളേജ് കുമ്പള കമ്യുണിറ്റി സെന്ററിലാണ് താത്ക്കാലികമായി പ്രവർത്തിച്ചു വരുന്നത്. വരാന്തയിൽ പോലും താത്കാലികമായി തയ്യാറാക്കിയ ക്ലാസ് മുറികളാണ് അവിടെയുള്ളത്. വർഷത്തിൽ 500 ഓളം വിദ്യാർത്ഥികൾ പുറത്തിറങ്ങുന്ന സ്ഥാപനം വളരെ ശോചനീയമായ അവസ്ഥയിലാണ് ഉള്ളത്. 2011 ൽ അന്നത്തെ മഞ്ചേശ്വരം എംഎൽഎ ആയിരുന്ന സിഎച്ച് കുഞ്ഞമ്പു കുണ്ടങ്ങാറഡുക്കയിൽ പുതിയ കെട്ടിടത്തിന് തറക്കില്ലട്ടെങ്കിലും 10 വർഷം കഴിഞ്ഞും ഇന്നും നിർമാണം പൂർത്തിയായിട്ടില്ല. പിബി അബ്ദുറസാഖ് എംഎൽഎ 50 ലക്ഷവും സർക്കാർ 50 ലക്ഷവും അനുവദിച്ചെങ്കിലും 5 ക്ലാസ് മുറികളുള്ള രണ്ട് കെട്ടിടം ഇതുവരെ പൂർത്തിയായിട്ടില്ല. ചുറ്റുമതിലിന്റെയോ ശുചിമുറിയുടെയോ നിർമാണം ആരംഭിച്ചിട്ടില്ല. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇതുവരെ ആയിട്ടില്ലന്നും മഞ്ചേശ്വരം മണ്ഡലത്തിലെ സുപ്രധാന കോളേജിന്റെ നിർമാണം പൂർത്തിയാക്കാൻ അടിയന്തരമായി ഇടപെടണമെന്നും പഠനം പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും 'കാസർകോടിനൊരിടം' നിവേദനത്തിൽ ആവശ്യപ്പെട്ടു.









No comments