JHL

JHL

പ്രശസ്ത കന്നട സാഹിത്യകാരനും ഭാഷാഗവേഷകനും മാധ്യമ പ്രവർത്തകനുമായ ബി.എം ഇച്ചിലങ്കോട് നിര്യാതനായി

കുമ്പള (www.truenewsmalayalam.com):പ്രശസ്ത കന്നട സാഹിത്യകാരനും ഭാഷാഗവേഷകനും മാധ്യമ പ്രവർത്തകനുമായ പ്രൊഫ. ബി.എം ഇച്ചിലങ്കോട് (84) നിര്യാതനായി. കാസറഗോഡ് മംഗൽപാടി ഇച്ചിലങ്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കർണാടക ആസ്ഥാനമായാണ്. ബ്യാരി, കന്നട ഭാഷാഗവേഷകനായ ഇദ്ദേഹം മഹാകവി മൊയീൻ കുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്ന എന്ന അറബി - മലയാള കാവ്യം കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2011 ൽ 94 അറബി മലയാള കാവ്യങ്ങളടങ്ങിയ പുസ്തകം കന്നടയിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇദ്ദേഹം രചിച്ച 'കർണാടക ദർശന' എന്ന പുസ്തകം രണ്ടായിരത്തോളം വർഷങ്ങളുടെ കന്നട ചരിത്ര ഗവേഷണ പുസ്തകമാണ്. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ഗ്രന്ഥമാണിത്.
തവ നിധി എന്ന കന്നട വാരികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു.

കേരളത്തിനും പ്രതെകിച്ചു കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരമണ്ഡലത്തിലെ മംഗലപാടി പഞ്ചായത്തിൽ ഇച്ചിലങ്കോട് ഗ്രാമവാസികൾക് നിഗതാനാവാത്ത നഷ്ട്ടം തന്നെയാണ് .  തനിക് കിട്ടിയ വന്ന് ചേർന്ന ബഹുമതികളിലും ആദരികലിലും താൻ ജനിച്ചു വളർന്ന ഗ്രാമമായ ഇച്ചിലങ്കോടിനെ കൂടെ തന്നെ കൂട്ടീ എന്നുള്ളതാണ് മറ്റുള്ളവരിൽ നിന്നും ഇദ്ദേഹതെ വ്യത്യസ്തനാക്കുന്നത് .  കുടുംബ സമേതം  മംഗലാപുരത്തായിരുന്നു താമസം. നിരവധി ആദരവുകൾ ഏറ്റുവാങ്ങി കർണാടകയിൽ തിളങ്ങി നിന്ന എഴുത്തു കാരനായിരുന്നു ബിഎം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഇച്ചിലങ്കോട് മാലിക്‌ദീനാർ ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.


No comments