JHL

JHL

കുടിവെള്ള പദ്ധതിക്ക് അംഗീകാരം :മൊഗ്രാൽ കടവത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.

 

മൊഗ്രാൽ(www.truenewsmalayalam.com):വേനൽക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന മൊഗ്രാൽ കടവത്ത് കുടിവെള്ള  പദ്ധതിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം.

2021-22 വാർഷിക പദ്ധതിയിൽ വാർഡ് മെമ്പർ റിയാസ് ഗ്രാമത്തിൻറെ ശ്രമഫലമായി പദ്ധതിക്കായി 5ലക്ഷം രൂപയാണ് ഭരണ സമിതി ഉൾകൊള്ളിച്ചിട്ടുള്ളത്. പഞ്ചായത്തിന് വിട്ട് നൽകിയ സ്ഥലത്താണ് പുതുതായി കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നത്. ഇവിടെ നിലവിൽ കിണറുണ്ട്. ടാങ് നിർമാണത്തിനും, പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് 5 ലക്ഷം രൂപ വിനിയോഗിക്കുകയെന്ന് റിയാസ് മൊഗ്രാൽ അറിയിച്ചു. 

പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓവർസിയർ അശോകന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് അധികൃതരും, മെമ്പർ റിയാസ് മൊഗ്രാലും പദ്ധതി പ്രദേശം സന്ദർശിച്ചു


No comments