കോവിഡ്കാലത്ത് രോഗികൾക്കുള്ള മരുന്നുകൾ വീട്ടിലെത്തിച്ചു നൽകി എസ്ഡിപിഐ പ്രവർത്തകർ.
കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് സർക്കാറുകൾ നടപ്പിലാക്കിയ ലോക്ക്ഡൗണിൽ അതിർത്തികൾ അടച്ചിട്ടതോടെ മരുന്നിന് ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി എസ്ഡി പിഐ പ്രവർത്തകർ.
ദിവസേന മരുന്നും, ഗുളികയും കഴിക്കുന്ന രോഗികളാണ് അതിർത്തികൾ അടച്ചതോടെ ദുരിതത്തിലായത്. മിക്ക രോഗികളും ഇത്തരം മരുന്നുകൾക്ക് ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. ഇവർക്ക് മരുന്നുകൾ എത്തിച്ചു നൽകുകയാണിപ്പോൾ കുമ്പളയിലെ എസ്ഡിപിഐ പ്രവർത്തകർ.
മരുന്നിൻറെ കുറിപ്പ് നൽകിയാൽ ഇവർ മരുന്ന് ഏത് വിധേനയും പിറ്റേ ദിവസം രോഗികൾക്ക് എത്തിച്ചു നൽകുന്നു ഇതിനായി ഒരു ടീമിനെ തന്നെ സംഘടന ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാസർഗോഡ് ചില മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരം മരുന്നുകൾ ലഭിക്കുമെങ്കിലും മംഗലാപുരത്തെ ഡോക്ടർമാർ കുറിച്ചു നൽകുന്ന മരുന്ന് കമ്പനിയിലെ മാറ്റം മൂലം രോഗികൾ മരുന്ന് വാങ്ങാൻ തയ്യാറാവുന്നില്ല. ഇതാണ് മരുന്നിന് മംഗലാപുരത്തെ തന്നെ തന്നെ ആശ്രയിക്കേണ്ടിവരുന്നത്. നേരത്തെ ചില മെഡിക്കൽ സ്റ്റോർ ഉടമകൾ മരുന്നിൻറെ കുറിപ്പ് വാങ്ങി മംഗലാപുരത്തുനിന്ന് മരുന്ന് എത്തിച്ച് നൽകിയിരുന്നു.എന്നാൽ ലോക്ക്ഡൗണിൽ വാഹനഗതാഗതത്തിന് തടസ്സം നേരിട്ടതോടെ ഈ ഏർപ്പാട് മെഡിക്കൽ സ്റ്റോർ ഉടമകൾ നിർത്തുകയായിരുന്നു.
ടി എം ചാരിറ്റബിൾ ട്രസ്റ്റ് ഇത്തരത്തിൽ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്നുണ്ട്. കഴിഞ കോവിഡ് കാലത്ത് രോഗികൾക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. കുമ്പളയിൽ എസ്ഡിപി ഐ ക്ക് പഞ്ചായത്തിന് മൊത്തമായി മെഡിക്കൽ ടീം പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് ടീം അംഗങ്ങൾ ഉള്ളത് , ഇത്തരം പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ടീം ലീഡർമാരായ ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടിയും അലി ശഹാമയുമാണ് നേതൃത്വം നൽകുന്നത്.
Post a Comment