JHL

JHL

കേരള നിയമസഭ ഇടപെടണം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിസംഘം അടിയന്തിരമായി ലക്ഷദ്വീപ് സന്ദർശിക്കണം - പി.ഡി.പി


(www.truenewsmalayalam.com 26.05.2021)

ലക്ഷദ്വീപ് ജനതയുടെ മുഴുവൻ മനുഷ്യാവകാശങ്ങളും, പൗരാവകാശങ്ങളും ,ജീവിതമാർഗങ്ങളും തകർത്തെറിഞ്ഞ് കോർപ്പറേറ്റ് കുത്തകകളുടെ സാമ്പത്തിക താൽപര്യങ്ങൾക്കും, സംഘ് പരിവാറിൻ്റെ തീവ്ര വർഗീയ അജണ്ടകൾക്കും കളമൊരുക്കി ലക്ഷദ്വീപിനെ അറബിക്കടലിൽ മുക്കി കൊല്ലാനുള്ള ഫാസിസ്റ്റ് ഭരണാധികാരി പ്രഭുൽ ഖോട പട്ടേലിൻ്റെ പൈശാചികമായ ഇടപെട പെടലിനെതിരെ കേരള നിയമസഭ ഇടപെടണമെന്നും ,മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി സംഘം പ്രത്യേകിച്ച് സി.പി.എം, എൻ.സി.പി, കോൺഗ്രസ് എന്നീ സംഘടനകളുടെ പ്രതിനിധികളെ ഉൾകൊള്ളിച്ച് കൊണ്ട്  അടിയന്തിരമായി ലക്ഷദ്വീപ് സന്തർശിച്ച് ഭയചികിതരായ ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും പി.ഡി.പി.സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ വാർത്താ കുറിപ്പിൽ പറഞ്ഞു .

യൂണിയൻ ടെറിട്ടറിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ്  മലബാർ ജില്ലയുടെ ഭാഗമായിരുന്ന, ചേരമാൻ പെരുമാളിൻ്റെയും,ടിപ്പു സുൽത്താൻ്റെയും, അറക്കൽ രാജവംശത്തിൻ്റെയുമടക്കം വേരുകളുള്ള കേരളവുമായി പ്രത്യേകിച്ച് മലബാറുമായി വേർപിരിയാനാകാത്തത്ര ആഴത്തിൽ വേരുകളുള്ള സമാധാന കാംക്ഷികളായ ഒരു പറ്റം മനുഷ്യ സ്നേഹികൾ  അധിവസിക്കുന്ന കുറ്റകൃത്യങ്ങളൊ, ജയിലുകളൊ പ്രവർത്തിക്കാത്ത,പ്രകൃതി ദൃഷ്യ വിസ്മയത്തിൻ്റെ കലവറയായ ദ്വീപിനെ, ദ്വീപ് നിവാസികളെ തീവ്രവാദികളും, മയക്ക് മരുന്ന് മാഫിയകളുമാക്കി ചിത്രീകരിച്ച്  നട്ടാൽ മുളക്കാത്ത നുണകൾ പരത്തി  പരാജയ ഭീതി നേരിടുന്ന ഇതര സംസ്ഥാനങ്ങളിൽ, മനുഷ്യാവകാശം തകർത്തെറിഞ്ഞ് തടവിലാക്കപ്പെട്ട ജമ്മു&കാശ്മീരിന് തുല്യമായ വർഗീയ കാർഡാക്കി മാറ്റി  തീവ്ര വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള  സംഘ് പരിവാറിൻ്റെ മനുഷ്യത്വ വിരുദ്ധ അജണ്ടകൾക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും നിസാർ മേത്തർ പറഞ്ഞു.

No comments