JHL

JHL

എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ സഹായ വണ്ടി നാടിന് സമർപ്പിച്ചു

മൊഗ്രാൽ (www.truenewsmalayalam.com) : കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രികളിലും, കോറന്‍റൈന്‍ സെന്ററുകളിലും എത്തിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്‍റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്  എസ്‌.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി സജ്ജീകരിച്ച സഹായ വണ്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പളയിൽ നിന്നും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി താക്കോൽ സ്വീകരിച്ചു. 24 മണിക്കൂറും സജ്ജമായ വളണ്ടിയര്‍ സേനയും, ഹെല്‍പ് ഡെസ്കും സജീവമാണെന്നും പൊതുജനങ്ങള്‍ക്ക്‌ ഏത് സമയത്തും എസ്.ഡി.പി.ഐ വളണ്ടിയര്‍മാരെ സമീപിക്കാമെന്നും എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ  , അലി ഷഹാമ , ഷാനിഫ് മൊഗ്രാൽ എന്നിവർ സംസാരിച്ചു ,  റിഫായി മൊഗ്രാൽ , ഷാഹു ബദ്രിയാ നഗർ , യൂസഫ് മൊഗ്രാൽ , ഹനീഫ , ഹക്കീം കുമ്പള എന്നിവർ സംബന്ധിച്ചു.



No comments