JHL

JHL

ലോക്ക് ഡൗണിലെ മദ്യക്കടത്ത് ; അതിർത്തിയിൽ എക്സൈസ് എൻഫോഴ്സ്മെന്റിന്റെ മദ്യ വേട്ട

കുമ്പള (www.truenewsmalayalam.com): കർണ്ണാടക യിൽ നിന്ന് ഓട്ടോയിലും ബൈക്കിലും കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് എക്സൈസ് ഡിപ്പാർട്ട്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് അതിർത്തിയിൽ നടത്തിയ  പരിശോധനയിലാണ് മദ്യം പിടികൂടിയത്.  ചൊവ്വാഴ്ച അതി രാവിലെമുതൽ കുമ്പള എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  കുഞ്ചത്തൂരിൽ വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ ഓട്ടോയിലും ബൈക്കിലുമായി കടത്തുകയായിരുന്ന  450 ടെട്രാ പാകറ്റുകളും 96 കുപ്പി മദ്യവും പിടികൂടുുകയായിരുന്നു.
ചികിറുപാതെ ചർളയിലെ ദയാനന്ദയ്ക്കെതിരെ കേസെടുത്തു.  കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ അഖിൽ എ യുടെ നേതൃത്വത്തിൽ  പ്രിവന്റീവ് ഓഫിസർ പി.മോഹനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് പുന്നക്കോടൻ, പ്രസന്നൻ, ശ്രീജീഷ്, സാബിത്ത്, ഡ്രൈവർ സത്യൻ എന്നിവരാണ് മദ്യം പിടികൂടിയത്. തുടർന്ന് പ്രിവന്റീവ് ഓഫീസർ   പി മോഹനന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ്  കുഞ്ചത്തൂർ വെച്ച് ഒരു ബൈക്കിൽ കടത്തുകയായിരുന്ന 96  കുപ്പി കർണ്ണാടക മദ്യം പിടികൂടിയത്.

No comments