JHL

JHL

ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാര്‍ജുകൾ അപകടത്തിൽ പെട്ടു. 127 പേരെ കാണാതായി

 


മുംബൈ:(www.truenewsmalayalam.com 18.05.2021)

 ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാര്‍ജുകൾ അപകടത്തിൽ പെട്ടു. ഇന്നലെയാണ് അപകടം ഉണ്ടായത്. രണ്ട് ബാര്‍ജുകളിൽ ഒന്ന് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 146 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 273പേരാണ് ബാർജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട മറ്റ് രണ്ട് ബാർജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്

ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന പി 305  ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം  ശക്തമായ തിരയും  സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

ചുഴലിക്കാറ്റിൽ പെട്ട മറ്റൊരു ബാർജായ ഗാൾ കൺസ്ട്രക്ടറിൽ 137 പേരാണ് ഉണ്ടായിരുന്നത്. ഒയിൽ റിഗുകളിലൊന്നിൽ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാർജുകളിലൊന്നിൽ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.  അതേസമയം ഗുജറാത്തിൽ കരയിൽ വീശിയടിക്കുന്ന ടൗട്ടെ ചുഴിക്കാറ്റ് ദുർബലമായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

No comments