JHL

JHL

മൊഗ്രാലിൽ മെഴുക് തിരി തെളിയിച്ച് കെ എസ് യു ഐ പ്രവർത്തകർ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.


മൊഗ്രാൽ(www.truenewsmalayalam.com): കെ എസ് യു ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മൊഗ്രാൽ മേഖലാ കെ എസ് യു ഐ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ പ്രവർത്തകർ  വീട്ടിലിരുന്ന് മെഴുകുതിരി തെളിയിച്ച് ലക്ഷദ്വീപ്  നിവാസികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 

  ടൂറിസത്തിൽ കണ്ണുംനട്ട് കേന്ദ്രസർക്കാർ വൻകിട വ്യവസായികൾക്ക് ലക്ഷദ്വീപിനെ തീറെഴുതി കൊടുക്കാനും, കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിലേക്ക്  ജനശ്രദ്ധ തിരിക്കാനുമാണ് അഡ്മിനിസ്ട്രേറ്റർ വഴി നടത്തുന്നതെന്ന് കെ എസ് യു ഐ ആരോപിച്ചു. 

 പരിപാടിക്ക് മുആസ് മൊഗ്രാൽ, നിഹാൽ നാങ്കി, ഉവൈസ് കൊപ്പളം, സബുവാൻ കൊപ്പളം, തൗസീഫ് ചളിയങ്കോട്, ഉബൈദ് പെർവാഡ്, കോൺഗ്രസ്‌ പ്രവർത്തകരുടെ കുടുംബാഗങ്ങൾ തുടങ്ങിയവർ നേത്രത്വം നൽകി. 


 



No comments