JHL

JHL

ഐ എൻ എൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി

 



കാസറഗോഡ്(www.truenewsmalayalam.com): കുമ്പള ഗ്രാമ പഞ്ചായത്തിലെ പെർവാഡ്, ബദ്രിയാനഗർ, പേരാൽ, കെകെപുറം, മൊഗ്രാൽ, കൊപ്പളം തുടങ്ങിയ 6-ഓളം വാർഡുകളിലെ  ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ  സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജന:സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്  ദേവർകോവിലിന് നിവേദനം നൽകി. പ്രായമായവർക്ക് വാക്സിനേഷൻ എടുക്കാൻ മറ്റു പ്രദേശങ്ങളിൽ പോകുന്നത് വലിയ പ്രയാസം അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ  നിവേദനം നൽകിയത്.

      മൊഗ്രാൽ ഇശൽ  ഗ്രാമത്തിൽനിന്ന് അടച്ചുപൂട്ടിയ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന പ്രവർത്തകരായ കെ വി അഷ്റഫ് മൊഗ്രാൽ, മിശാൽ റഹ്മാൻ ബദ്രിയാ  നഗർ എന്നിവരും  മന്ത്രിയ്ക്ക് നിവേദനം നൽകി. നേരത്തെ മഞ്ചേശ്വരം എംഎൽഎ ആയിരുന്ന സി എച്ച് കുഞ്ഞമ്പു ആണ് മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. പിന്നീട്  വന്ന യുഡിഎഫ് സർക്കാർ ഇത് നിർത്തലാക്കുകയായിരുന്നു. നിരവധി മാപ്പിള  കവികൾക്ക് ജന്മംനൽകിയ പ്രദേശം എന്ന നിലയിലാണ് മൊഗ്രാൽ ഇശൽ  ഗ്രാമമായി അറിയപ്പെടുന്നത്.നിവേദനത്തിൽ സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.


















No comments