JHL

JHL

ഒത്തൊരുമിച്ച് പ്രതിരോധിക്കാം ഈ മഹാമാരിയെ കുമ്പള പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് പതിനേഴാം വാർഡ് ജാഗ്രതാ സമിതി.

 


മൊഗ്രാൽ: (www.truenewsmalayalam.com 25.05.2021)

 പതിനേഴാം വാർഡ് കെ കെ പുറം കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റ്ലൂടെ ജാഗ്രതാ സമിതി രൂപികരിക്കുകയും അതിലൂടെ വാർഡ് ന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കടകളിലും കയറി ബോധവൽക്കരണം നടത്തി. കുമ്പള ഗ്രാമ  പഞ്ചായത്ത്  വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ നേതൃത്വത്തിൽ മാഷ് ടീം അംഗങ്ങളും, വാർഡിലെ  സന്നദ്ധ പ്രവർത്തകരും ബോധവൽക്കരണത്തിന്  നേതൃത്വം നൽകി.

കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസർ മൊഗ്രാൽ, അശ്വിൻ ടീച്ചർ ,നസീമ ടീച്ചർ, രമ്യ  ടീച്ചർ, മുഹമ്മദ് അബ്‌കോ,ജംഷീർ മൊഗ്രാൽ, അത്ത  മിലാനോ , ഇബ്രാഹിം പി എ എന്നിവർ പങ്കെടുത്തു.

No comments