JHL

JHL

അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ വ്യാപാരി ക്യാമ്പയിൻ

കുമ്പള (www.truenewsmalayalam.com): കോവിഡ്  കാലത്തെ 14 മാസം വ്യാപാരികൾക്ക് സ്ഥാപനങ്ങൾ അടച്ചിട്ടത് വഴി ദുരിതമാവുന്ന   സാഹചര്യത്തിൽ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ വ്യാപാരികൾ  വീട്ടിലിരുന്ന് പ്ലകാർഡ് ഉയർത്തി ക്യാമ്പയിൻ സംഘടിപ്പിച്ചു.

 കടകൾ  വീണ്ടും അടിച്ചിട്ടതോടെ   ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരികളുടെയും, തൊഴിലാളികളുടെയും ഉപജീവനമാർഗമാണ് അടഞ്ഞു പോയത്.പല കുടുംബാഗങ്ങളും പട്ടിണിയിലുമാണ്.ചെറുകിട വ്യാപാരികളാണ് ഏറെയും ദുരിതത്തിലായത്. ഈ കാര്യം  സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടു വരിക യാണ് ക്യാമ്പയിൻറെ ലക്ഷ്യം.

 ലൈസൻസ്, ടാക്സ്, ബാങ്ക് ലോൺ  തുടങ്ങിയ കാര്യങ്ങളിൽ വ്യാപാരികൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക,  കെട്ടിട ഉടമകൾ ദുരിത കാലത്ത് വാടക  ഈടാക്കുന്നതിൽ സർക്കാർ ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ക്യാമ്പയിന്റെ  ഭാഗമായി നടത്തിയ പരിപാടിയിൽ വ്യാപാരികൾ ആവശ്യപ്പെടുന്നു.

 കുമ്പള വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ  വീട്ടിലിരുന്നു നടത്തിയ ക്യാമ്പയിന് ഹമീദ് കാവിൽ, ഇർഷാദ് കുട്ടീസ്, ഇർഷാദ് ഫോൺ ഫിക്സ്, എം എ മൂസ മഹർ,മുഹമ്മദ് സ്മാർട്ട്‌, നിയാസ് കുമ്പള  എന്നിവർ നേതൃത്വം നൽകി.



No comments