JHL

JHL

അനധികൃതമായി കടത്തിയ കർണ്ണാടക മദ്യം കുമ്പള പോലീസ് പിടികൂടി


കുമ്പള(www.truenewsmalayalam.com): കർണാടകയിൽനിന്ന് അനധികൃതമായി കാറിൽ കടത്തുകയായിരുന്ന പത്തുലിറ്റർ മദ്യവുമായി കാസറഗോഡ് കുഡ്‌ലു സ്വദേശികളെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കാർ കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മംഗലാപുരം ഭാഗത്തുനിന്ന് വന്ന കാർ സംശയാസ്പദമായി കണ്ടതിനെത്തുടർന്ന് കാറിനെ പിന്തുടർന്നു തടഞ്ഞു നിർത്തിയപ്പോൾ കർണാടക നിർമിതമായ പത്ത് ലിറ്റർ മദ്യം കണ്ടെത്തി.

കാറിലുണ്ടായിരുന്ന കുഡ്‌ലു സ്വദേശികളായ അനീഷ് കുമാർ(44), കിരൺ (39) എന്നിവരെ അറസ്റ് ചെയ്തു.   മാരുതി സ്-ക്രോസ്സ് കാറാണ് കസ്റ്റഡിയിൽ എടുത്തത് . കുമ്പള സ്.ഐ. എം.പി ഷാജിയുടെ നേതൃത്വത്തിലാണ് മദ്യം  പിടികൂടിയത്.


No comments