JHL

JHL

കടൽക്ഷോഭം: കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ കിടക്കുമ്പോഴും ജനങ്ങൾക്ക് വേണ്ടി ദ്രുത ഗതിയിൽ ഇടപെട്ട് എ കെ എം അഷ്‌റഫ്


 മഞ്ചേശ്വരം: (www.truenewsmalayalam.com 15.05.2021)

കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട മൂസോടിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത വാടക വീടുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ നിയുക്‌ത എം.എൽ.എ ശ്രീ. എ.കെ.എം അഷ്‌റഫ് നിർദേശം നൽകി. അഞ്ചു കുടുംബങ്ങളുടെയും വാടക എ കെ എം ഏറ്റെടുത്തു. 

കോയിപ്പാടി, പെർവാഡ് പ്രദേശങ്ങളിൽ കടലാക്രമണ ബാധിത പ്രദേശവാസികളെ അടിയന്തിരമായി കുമ്പളയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിക്കാൻ എ കെ എം അഷ്‌റഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. മണ്ഡലത്തിൽ കാലവർഷക്കെടുതി മൂലം ദുരിതത്തിലായ ജനങ്ങൾക്കുള്ള സമാശ്വാസ നടപടികൾക്കായി വിശദമായ നിവേദനം ഇന്ന് തന്നെ കേരള സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

No comments