JHL

JHL

പമ്പ് സെറ്റിൽ നിന്ന് ഷോക്കേറ്റ് റിട്ട. സ്‌കൂൾ അധ്യാപകൻ മരിച്ചു

 

കാസര്‍കോട്(www.truenewsmalayalam.com): ഷോകേറ്റ് റിട. സ്‌കൂൾ അധ്യാപകൻ മരിച്ചു. കുഡ്‌ലു രാംദാസ് നഗർ ഗംഗേ റോഡിലെ മുരളീധരൻ (57) ആണ് മരിച്ചത്. 10 വർഷത്തോളമായി പട്ല ഗവ. സ്‌കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു..വീടിനടുത്തുള്ള സ്വന്തം കൃഷിയിടത്തിലേക്കുള്ള പമ്പ് സെറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.. കെ.എസ്.ടി.എ കാസര്‍കോട് ഉപജില്ലാ മുന്‍ എക്‌സിക്യൂട്ടീവ് അംഗമാണ്. ചെര്‍ക്കള സ്വദേശിയായ മുരളീധരന്‍ കുറച്ചുകാലംമുമ്പാണ് കൂഡ്‌ലുവില്‍ വീട് വെച്ച് താമസം തുടങ്ങിയത്. വലിയ സൗഹൃദവലയത്തിന്റെ ഉടമയായ മുരളീധരന്റെ ആകസ്മിക നിര്യാണം സഹപ്രവര്‍ത്തകരേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തി.

ഭാര്യ: വിനയ പ്രഭ. മക്കള്‍: നന്ദ കിഷോര്‍, നവനീത്. സഹോദരങ്ങള്‍: രാജന്‍, രവി, രതീഷ്, ലീന.



No comments