JHL

JHL

മംഗളൂരു സെൻട്രൽ മാർക്കറ്റ് ഇനി ഓർമ്മ

 


മംഗളൂരു(www.truenewsmalayalam.com): നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ സെൻട്രൽ മാർക്കറ്റ് കെട്ടിടം പൊളിച്ചു. സ്മാർട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കാനാണ് പൊളിച്ചത്.

നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാൻ 2020ൽ സിറ്റി കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇതിനെതിരേ വ്യാപാരികൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയെങ്കിലും വിചാരണയ്ക്കവസാനം വ്യാപാരികളുടെ ഹർജി തള്ളി.

തുടർന്ന് കെട്ടിടം ഒഴിപ്പിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല.

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും സെൻട്രൽ മാർക്കറ്റിലെ വ്യാപാരം നിരോധിക്കുകയും ചെയ്തതോടെ വ്യാപാരികൾക്ക് കടകൾ ഒഴിയാനുള്ള മുന്നറിയിപ്പ് നൽകി ഒഴിപ്പിച്ചു. തുടർന്നാണ് കെട്ടിടം പൊളിച്ചത്.




No comments