JHL

JHL

അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ:പോലീസ് സംരക്ഷണം വേണം. -കുമ്പള വ്യാപാരി കൂട്ടായ്മ.


കുമ്പള: (www.truenewsmalayalam.com 26.05.2021)

കോവിഡ്  വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ടൗണിനെ തുടർന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രികാലങ്ങളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും, പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുമ്പള വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഒന്നാം ലോക്ക്  ഡൗൺ കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലും,  കുമ്പളയിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച ചെയ്യപ്പെട്ടിരുന്നു.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോൾ വീണ്ടും  അനിശ്ചിതമായി  വ്യാപാര സ്ഥാപനങ്ങൾ  അടച്ചിട്ടിരിക്കുന്നത് വ്യാപാരികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കടകൾ തുറക്കാൻ കഴിയാത്തത് കൊണ്ട് തന്നെ വലിയ സാമ്പത്തീക പ്രതിസന്ധിയാണ് വ്യാപാരി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. 

കുമ്പള വ്യാപാരി കൂട്ടായ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി നടത്തിയ യോഗത്തിൽ ഹമീദ് കാവിൽ അധ്യക്ഷത വഹിച്ചു. ഇർഷാദ് കുട്ടീസ്, അമ്മി ഴാറ, നിയാസ് കുമ്പള, ഹംസ മൊഗ്രാൽ, എം എ മൂസ, മുസ്തഫ ബാഗ് പാലസ്, സിബു റാംപ്, സാബിത്ത് മൊബൈൽ ഹട്ട്, ഇർഷാദ് കുമ്പള, മൂസ വലിയവളപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് സ്മാർട്ട്‌ സ്വാഗതം പറഞ്ഞു. 


No comments