JHL

JHL

അഡ്മിനിസ്ട്രേറ്ററുടെ നീക്കം ലക്ഷദ്വീപിൽ ലഹരി ഒഴുക്കാൻ -- ലഹരി നിർമാർജന സമിതി.


കാസറഗോഡ്(www.truenewsmalayalam.com):സമാധാനത്തോട്  കൂടി ജീവിക്കുന്ന ഒരു ജനതയെ അശാന്തിയിലേക്ക് തള്ളിയിടാനുള്ള ശ്രമമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടത്തുന്നതെന്ന് സംസ്ഥാന ലഹരി നിർമാർജന സമിതി ജില്ലാകമ്മിറ്റി യോഗം ആരോപിച്ചു. 

ഒരു കാലത്തും ഉണ്ടാകാത്ത തരത്തിൽ ലക്ഷദ്വീപിൽ ടൂറിസം വികസനം മുന്നിൽക്കണ്ട് വൻകിട വ്യവസായികൾക്ക് വേണ്ടി അഡ്മിനിസ്ട്രേറ്റർ ചരട് വലിക്കുകയാണ്. അതിൻറെ തുടക്കമെ  ന്നോണമാണ് ലക്ഷദ്വീപിൽ ബാറുകൾ തുറക്കാനും, മദ്യം വിളമ്പാനുള്ള തീരുമാനം. "ലക്ഷദ്വീപിനെ സംരക്ഷിക്കുക, ലഹരി മുക്തമാക്കുക,ജനങ്ങളെ ദുരിതത്തിലാക്കിയ  അഡ്മിനിസ്ട്രേറ്ററേ  തിരിച്ചു വിളിക്കുക ''എന്നീ  മുദ്രാവാക്യങ്ങളുയർത്തി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ഓൺലൈൻ വഴി  ചേർന്ന യോഗം സംസ്ഥാന സമിതി സെക്രട്ടറി മൂസ്സ പാട്ടിലാത്ത്  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ സെവൻസ്  സ്റ്റാർ അധ്യക്ഷത വഹിച്ചു. ഡോ: ടി  എൻ സുരേന്ദ്രനാഥ്, ഹമീദ് ഹാജി, ഹമീദ് ചേരഗയ്, ലൗലി മുരിങ്ങത്ത് പറമ്പിൽ, ജാഫർ കാസറഗോഡ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.  

ഫോട്ടോ : ലക്ഷദ്വീപിൽ മദ്യം ഒഴുക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലാ ലഹരി നിർമാർജന സമിതി വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി മൂസ്സ  പാട്ടിലത്ത്  ഉദ്ഘാടനം ചെയ്യുന്നു.





No comments