JHL

JHL

ആരിക്കാടിയിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുമ്പള (www.truenewsmalayalam.com): ആരിക്കാടി കുന്നിൽ ഖിള്ർ ജുമാ മസ്ജിദിന് മുൻവശം താമസിക്കുന്ന ബന്നം കുളം മുഹമ്മദ്‌ ഹാജി ആദം നഫീസ ദമ്പതികളുടെ മകൻ സാദിഖ്‌ (35) നിര്യാതനായി. 

വെള്ളിയാഴ്ച രാത്രിയാണ്  സംഭവം. ആരിക്കാടി വീടിനടുത്തുള്ള  മൈതാനത്ത് കൂട്ടുകാർക്കൊപ്പം സംസാരിക്കുന്നതിനിടെ പെട്ടെന്ന്  കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ ഷാഹിന. രണ്ട് കുട്ടികളുണ്ട്. 

സഹോദരങ്ങൾ ഹമീദ്, അബ്ദുൽ റഹ്‌മാൻ, ഇർഷാദ്, ഉസ്മാൻ, മുനീർ, ഫൈസൽ. 


No comments