JHL

JHL

കേന്ദ്രസർവകലാശാലയിൽ ആർ എസ് എസ് നെ വിമർശിച്ചതിന് അധ്യാപകന് സസ്പെൻഷൻ ആർ എസ് എസ് ഫാഷിസ്റ്റ് സംഘടന തന്നെ : ആബിദ് എടച്ചേരി


 കാസറഗോഡ് : (www.truenewsmalayalam.com 20.05.2021)

ഓൺലൈൻ ക്ലാസിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഫാസിസ്റ്റ്  എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ  കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ  ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്ത നടപടി നമ്മുടെ വിദ്യാഭ്യാസ മേഖലയിലും സംഘപരിവാർ നടപ്പിലാക്കുന്ന ഫാസിസ്റ്റ് സമീപനത്തിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായാണ് ഓൺലൈൻ ക്ലാസിൽ അധ്യാപകൻ ക്ലാസെടുത്തതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെടുന്നത് എന്ന് കെ എസ് യു നേതാവ് ആബിദ് എടച്ചേരി കൂട്ടി ചേർത്തു. അകാരണമായി സസ്പെൻ്റ് ചെയ്യപ്പെട്ട അധ്യാപകൻ ഡോ.ഗിൽബർട്ട് സെബാസ്റ്റ്യൻ സാറിൻ്റെ സസ്പെൻഷൻ നടപടികൾ പിൻവലിക്കുക..

ഇത്തരത്തിലുള്ള നടപടികൾ എനിയും തുടർന്നാൽ കേരള വിദ്യാർത്ഥി യൂണിയൻ സമര പരുപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവിച്ചു .

No comments